ആലംകോട് സ്വദേശിയും നാഷ്ണല്‍ ഐടിഐ കോളേജിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയുമായ സന്ദീപാണ് പരാതിക്കാരന്‍. സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ തന്നെ റാഗ് ചെയ്തെന്നും മര്‍ദ്ദിച്ചെന്നുമാണ് സന്ദീപിന്റെ പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം. സന്ദീപിപ്പോള്‍ തൃശൂരിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പൊട്ടലുണ്ട്. സന്ദീപിന്‍റെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ആരോപണം നേരിടുന്ന രണ്ട് പേരെ കോളേജ് അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തു. രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികളായ വിഷ്ണു, ശ്യാംദാസ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്തത്.
