സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർ നിയമനം നൽകരുതെന്ന് ഡിജിപി ജേക്കബ് തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറുന്നതിന് മൂന്ന് ദിവസം മുൻപാണ് നൽകിയത്.

ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അത് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം. 25 വര്‍ഷമാണ് പ്രവൃത്തിപരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു.