തിരുവനന്തപുരം: സര്‍ക്കാരിനെ പരിഹസിച്ച് വീണ്ടും ജേക്കബ് തോമസ്. സര്‍ക്കാര്‍ പരസ്യത്തിന് പണം ചെലവഴിക്കുന്നതിനെ കളിയാക്കിയാണ് പാഠം രണ്ട് എന്ന പേരില്‍ അദ്ദേഹം പുതിയ ഫേസ്‍ബുക്ക് പോസ്റ്റിട്ടത്. കാണാതായ മത്സ്യതൊഴിലാളികളെ കുറിച്ച് കടലിനോട് ചോദിക്കണമെന്നും ജേക്കബ് തോമസ് കളിയാക്കുന്നു.

വാര്‍ഷികാഘോഷ പരസ്യം - 3 കോടി
ഫ്ളക്‌സ് വയ്‌ക്കല്‍ - 2 കോടി
ജനതാല്‍പര്യം അറിയല്‍ റിയാലിറ്റി ഷോ - 3 കോടി 
എന്നിങ്ങനെയാണ് അദ്ദേഹം സര്‍ക്കാര്‍ പരസ്യങ്ങളുടെ കണക്ക് നിരത്തുന്നത്. അതേസമയം കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ടെന്നും ഓഖി ദുരന്തത്തില്‍ പെട്ടവരില്‍ തിരിച്ചുവന്നവര്‍ ഭാഗ്യവാന്മാരാണെന്നും കാണാതായവരെക്കുറിച്ച് കടലിനോട് ചോദിക്കണമെന്നും പരിഹാസമുണ്ട്. 

നേരത്തെ ഓഖി പുനരധിവാസ പാക്കേജായി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കുകളെ കളിയാക്കിക്കൊണ്ടുള്ള ജേക്കബ് തോമസിന്റെ പോസ്റ്റ് ഏറെ വിവാദങ്ങള്‍ സൃഷിടിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസകും മേഴ്‌സിക്കുട്ടിയമ്മയും രൂക്ഷമായ ഭാഷയില്‍ ജേക്കബ് തോമസിന് മറുപടിയും നല്‍കിയിരുന്നു.