ആസ്വാദകർക്കൊപ്പം ജഗതിയും ദൃശ്യാവിഷ്ക്കാരം കണ്ടു. സംവിധായകൻ ലിജിൻ ജോസാണ് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത്. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. തിയേറ്ററുകളില്ലെല്ലാം ആസ്വാദകരുടെ വൻ തിരക്കാണ്.

ഹംഗേറിയൻ ചിത്രം കോ‌ൾഡ് ഓഫ് കലണ്ടർ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സിങ്ക്, ഈജിപ്ഷ്യൻ ചിത്രം ക്ലാഷ്​ എന്നീ മത്സരവിഭാഗ ചിത്രങ്ങളാണ് രണ്ടാം ദിവസം തിയേറ്ററുകളിലെത്തുന്നത്. സിനിമക്കൊപ്പമുള്ള നാടൻ കലാമേളയും ഇന്ന് തുടങ്ങും​.