അഹമ്മദാബാദ്: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് അഹമ്മദാബാദ് കോടതി ഇന്ന് പരിഗണിക്കും. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജയ് ഷായ്ക്കായി ഹാജരാകുക. ചട്ടം പാലിച്ചല്ല കേസില്‍ തുഷാര്‍ മേത്തയ്ക്ക് ഹാജരാകാനുള്ള അനുമതി നിയമമന്ത്രാലയം നല്കിയതെന്ന റിപ്പോര്‍!ട്ട് പുറത്തുവന്നിരുന്നു. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി ഒറ്റവര്‍ഷം കൊണ്ട് 50,000 രൂപയില്‍ നിന്ന് 80 കോടി വിറ്റുവരവുള്ള കമ്പനിയായി വളര്‍ന്നു എന്ന ദി വയര്‍ എന്ന ഓര്‍ലൈന്‍ പോര്‍ട്ടിലിന്റെ റിപ്പോര്‍ട്ടാണ് മാനനഷ്ടക്കേസിനാധാരം.