ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയിൽ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്‍റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത തേടാനാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താൻ മറ്റന്നാൾ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും.
കോട്ടയം: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയിൽ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്‍റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത തേടാനാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താൻ മറ്റന്നാൾ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും.
അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ മൊഴി ഉണ്ടായിരുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കേ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ് എന്നയാളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന് ശ്രമിച്ചതെന്നും ഫാ. ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കി.
ബിഷപ്പിനെ നേരിട്ട് പരിജയമില്ല. കലാഭവനില്‍ ജോലി ചെയ്തിരുന്ന പഴയ ഒരു സുഹൃത്തായ ഷോബി ജോര്‍ജ്ജ് വഴിയാണ് ബിഷപ്പ് ബന്ധപ്പെട്ടത്. കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ കാന്യാസ്ത്രീയെ സമീപിച്ചതെന്നും ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് നല്‍കിയ മൊഴി.
കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും. ഇതോടെ കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഫ്രാങ്കോ മുളയ്ക്കലിന് ഇതില്‍ ശക്തമായ പങ്കുണ്ടെന്നും തെളിയിക്കുന്ന തെളിവായി ഫ്ര.എര്‍ത്തയിലിന്‍റെ മൊഴിയെ പോലീസ് കരുതുന്നു.
2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ വച്ചാണ് ബിഷപ്പ് ആദ്യമായി പിഢീപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം വ്യാജമാണെന്ന് മനസിലായത്. ഈ സഭവത്തിനും ഒരു വർഷം മുൻപ് 2013 ജനുവരി മാസത്തിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവിൽ ബിഷപ്പ് തൊടുപുഴയിൽ വന്നിട്ടില്ലെന്ന് മദർ സുപ്പീരിയറും മൊഴി നൽകി. മെയ് അഞ്ചിന് തൊടുപുഴയിലായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം ജലന്ധറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന.
