ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താൻ നീക്കം തുടങ്ങി. ഇക്കാര്യത്തിൽ തിങ്കളാഴ്ചത്തെ ഉന്നതതലയോഗം അന്തിമതീരുമാനമെടുക്കും. സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടുമെന്നതിനാലാണ് സഭയോട് പീഡനത്തെക്കുറിച്ച് ആദ്യം പറയാതിരുന്നതെന്ന് കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നൽകി.
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താൻ നീക്കം തുടങ്ങി. ഇക്കാര്യത്തിൽ തിങ്കളാഴ്ചത്തെ ഉന്നതതലയോഗം അന്തിമതീരുമാനമെടുക്കും. സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടുമെന്നതിനാലാണ് സഭയോട് പീഡനത്തെക്കുറിച്ച് ആദ്യം പറയാതിരുന്നതെന്ന് കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നൽകി.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് അന്വേഷണം പൂർത്തിയായി. ബിഷപ്പ് അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ കന്യാസ്ത്രീയോട് വ്യക്തത തേടി. ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ സഭാ നേതൃത്വത്തിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നില്ല. ഇക്കാര്യം ഫ്രാങ്കോ മുളക്കലും ചോദ്യം ചെയ്യലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മഠത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് കാണിച്ചുള്ള പരാതി അന്വേഷിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കാമെന്നാണ് കരുതിയതെന്നാണ് കന്യാസ്ത്രീയുടെ മൊഴി.
സഭയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതി. തനിക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. അതിനാലാണ് പൊലീസിനെ ആദ്യം സമീപിക്കാത്തതെന്നുമാണ് മൊഴി. ആദ്യം പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന ദിവസം തൊടുപുഴയിലായിരുന്നുവെന്ന ബിഷപ്പിന്റ മൊഴി കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബിഷപ്പിന്റ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടായാണ് അദ്ദേഹത്തെ കേരളത്തിലേക്ക് വിളിച്ച് വരുത്താൻ ആലോചിക്കുന്നത്. അന്വേഷണപുരോഗതി ഐ ജി വിജയ് സാക്കറേയും എസ് പി ഹരിശങ്കറും തിങ്കളാഴ്ച വിലയിരുത്തും. ഈ യോഗത്തലായിരിക്കും അടുത്ത നടപടി ആലോചിക്കുക.
ജലന്ധറിലെ തെളിവെടുപ്പ് പൂർത്തായതിനാൽ ഇന് അങ്ങോട്ട് പോകേണ്ടതില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. രണ്ടാംഘട്ടചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടിയിലേക്ക് പോകുമെന്നാണ് സൂചന.
