കന്യാസ്ത്രീയുടെ പീഡനാരോപണത്തില്‍  ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന മുംബൈ അതിരൂപതയുടെ നിരീക്ഷണം തള്ളി ജലന്ധര്‍ രൂപത. കർദിനാൾ ഓസ്വാൾഡ് ഗേഷ്യസ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. 

ദില്ലി: കന്യാസ്ത്രീയുടെ പീഡനാരോപണത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന മുംബൈ അതിരൂപതയുടെ നിരീക്ഷണം തള്ളി ജലന്ധര്‍ രൂപത. കർദിനാൾ ഓസ്വാൾഡ് ഗേഷ്യസ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി.

ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്. ബിഷപ്പ് പദവിയിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജലന്ധര്‍ രൂപതാ നേതൃത്വം വ്യക്തമാക്കി. സിബിസിഐ അധ്യക്ഷനും മുംബെ അതിരുപതാ ആർച്ച് ബിഷപ്പുമായ ഓസ്വാൾഡ് ഗേഷ്യസ് വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും ഇന്നലെ പറഞ്ഞിരുന്നു. 

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.