ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ നൗഗാം സെക്ടറിൽ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നുഴഞ്ഞ് കയറാൻ ശ്രമിച്ച തീവ്രവാദികളിൽ രണ്ട് പേരെ സൈന്യം വധിച്ചു. തീവ്രവാദികളിൽ നിന്ന് എകെ 47 തോക്കുകൾ സൈന്യം പിടിച്ചെടുത്തു. 26ന് നൗഗാമിൽ നടന്ന ഏറ്റുമുട്ടൽ നാല് തീവ്രവാദികളെ വധിച്ച സൈന്യം ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.