ജമ്മുകശ്മീരില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ അനന്തിരവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തല്‍ഹ റാഷിദിനെയാണ് പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്. ജയ്ഷെ ഡിവിഷണല്‍ കമാന്‍ഡര് മുഹമ്മദ് ഭായ്, വസീം എന്നീ തീവ്രവാദികളെയും സൈന്യം വധിച്ചു. ഇവരില്‍ നിന്ന് തോക്കുകളും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്.

എറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് പെട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.