തലയ്ക്ക് 12000 രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്ന കൊടും കുറ്റവാളി ജാൻ മുഹമ്മദിനെ പോലീസ് വധിച്ചു. ഉത്ത‍ർപ്രദേശിലെ മുസാഫർ നഗറിലെ കടൗലി പോലീസ് സ്റ്റേഷന് സമീപം വച്ച് നടന്ന ഏറ്റുമുട്ടലിലാണ് ജാൻ മുഹമ്മദിനെ വെടിവച്ച് കൊന്നത്. ഇയാൾ സഞ്ചരിച്ച കാറും തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു. കാറിൽ ഇയാളോടൊപ്പം സഞ്ചരിച്ച സഹായി രക്ഷപ്പെട്ടു. ഏറ്റുമുട്ടിലിൽ ഒരു പൊലീസുകാരനു പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മുസാഫർ നഗറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സിലാണ്.