ശിശുമരണം സംബന്ധിച്ച് വയനാട് ആര്യോഗവകുപ്പിന്റെ കയ്യിലുള്ള രേഖ കാണുക 2012ല്‍ ഒരുവയസിന് മുമ്പ് മരണം സംഭവിച്ച 142 കുട്ടികളില്‍ പകുതിയും ആദിവാസികള്‍ 2013ല്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടി. സംസ്ഥാനത്ത് ആദിവാസികള്‍ കൂടുതലുള്ള ജില്ലകളിലെല്ലാം ജനിച്ച ഉടന്‍തന്നെ കൂട്ടികള്‍ മരിക്കുന്നു. വയനാട്ടിലും അട്ടപാടിയിലും ശിശുമരണനിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍.
ഇതിങ്ങനപോയാല്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴേക്കും ആദിവാസികള്‍ ചരിത്രത്തിന്റെ ഭാഗമാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പട്ടികവര്‍ഗ്ഗവകുപ്പ് പുതിയ പദ്ധതികൊണ്ടുവന്നു.

ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ കുട്ടിജനിച്ച് ഒരുവയസുവരെ പ്രതിമാസം ആയിരം രുപവീതം നല്‍കുന്ന പദ്ധതി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതൊക്കെ അര്‍ഹരായവരില്‍ എത്തിയോ. എല്ലാമാസവും 1000 രൂപവീതം നല്‍കണമെന്നിരിക്കെ വയനാട്ടില്‍ നല്‍കിയില്ലെന്ന് ഈ വിവരാവകാശ പറയുന്നു. മിക്കവര്‍ക്കും ഇനിയും പതിനായിരങ്ങള്‍ നല്‍കാനുണ്ട്. ഇതോടെ നല്‍കിയ തൂക ആര്‍ഹരായവരില്‍ എത്തിയോ എന്നായി സംശയം. പലര്‍ക്കും കിട്ടിയിട്ടില്ല. ആയിരം മുതല്‍ അയ്യായിരം രുപവരെ വകുപ്പുദ്യോഗസ്ഥര്‍ വെട്ടിച്ചെടുത്തിരിക്കുന്നു. ജില്ലയില്‍ മാത്രം കോടികളുടെ വെട്ടിപ്പ്. ഇരകള്‍ ആദിവാസികളായതിനാല്‍ എല്ലാവര്‍ക്കും മൗനം. ഗര്‍ഭാവസ്ഥ മുതല്‍ കിട്ടേണ്ട പണം കുഞ്ഞു ജനിച്ച് രണ്ടവര്‍ഷമായിട്ടും കിട്ടാത്തവര്‍ നിരവധിയാണ്.

ഉദ്യോഗസ്ഥരുടെ നിക്ഷേധത്തിന്റെ പരിണിതഫലം കാണുക. പലര്‍ക്കും ജനിക്കുംമുമ്പെ കുഞ്ഞ് നഷ്ടമായി. മക്കള്‍ മരിച്ചതിനാല്‍ ഇനി പണം വേണ്ട എന്ന് കരഞ്ഞുകൊണ്ട് പറയുന്ന നിരവധി അമ്മമാരെ ഞങ്ങള്‍ക്കു കാണാനായി.

വീട്ടിനുള്ളില്‍ 35കാരിയായ ആദിവാസി യുവതി പ്രസവിച്ചിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്ക് ആധൂനിക സൗകര്യമൊരുക്കിയെന്ന് അവകാശപ്പെടുന്നവരുടെ മുക്കിനുതുമ്പത്താണ് ഈ കാഴ്ച്ച. യുവതിക്കും കൂട്ടിക്കും പോഷകാഹാരകുറവുണ്ടെന്ന് ഉറപ്പ്. അമ്മയുടെ ഭാരം വെറും 27 കിലോ. എന്നിട്ടും മന്ത്രി എകെ ബാലന്റെ വകുപ്പ് അനങ്ങിയില്ല. തിരിഞ്ഞുനോക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമെടുത്തില്ല. ഇനി ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ കണക്കുകാണാം. മരണനിരക്കില്‍ കുറവുണ്ടായിട്ടില്ല. പണം ധാരളമായി ഒഴുക്കിയെന്നവകാശപ്പെടുമ്പോളും ഗുണം വട്ടപൂജ്യം. ഇതൊക്കെ തട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍ കീശ വീര്‍പ്പിക്കുന്നു.

ആദിവാസി പദ്ധതികളെ അട്ടിമറിച്ച് കോടികള്‍ തട്ടുന്ന ഈ ഉദ്യോഗസ്ഥ മാഫിയയെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക. സര്‍ക്കാര്‍ അതിന് തുനിഞ്ഞില്ലെങ്കില്‍ പണ്ട് ആദിവാസികള്‍ ഇവിടെയൊക്കെ ജീവിച്ചിരുന്നുവെന്ന് വരുംതമലുറക്ക് പറയേണ്ടിവരും.