കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് കണ്ണൂരിലെത്തും. പാര്‍ട്ടി നേതാക്കളുമായും ജാഥാ ചുമതലയുള്ള ഭാരവാഹികളുമായും കുമ്മനം ചര്‍ച്ച നടത്തും. യാത്രയ്ക്കായി പൊലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ പൊലീസിന് പുറമെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഡിവൈഎസ്‌പിമാരും സി.ഐമാരും അടങ്ങുന്ന സംഘം ഇന്നെത്തും. അതിനിടെ, ഏകതാപരിഷത്ത് നേതാവ് പി വി രാജഗോപാല്‍ വിളിച്ച് ചേര്‍ത്ത സമാധാന സെമിനാര്‍ ഇന്ന് കണ്ണൂരില്‍ നടക്കും. ബിജെപി - സിപിഎം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.