ഷാലിമാർ: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സഹപ്രവർത്തകനെയും ഭാര്യയും സ്വന്തം ഭാര്യയെയും സിഐഎസ്എഫ് ജവാൻ വെടിവച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീർ ഷാലിമാർ പ്രാന്തത്തിലെ കിഷ്ത്വറിലായിരുന്നു സംഭവം.
ദുൽ ഹസ്തി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന, തെലുങ്കാന സ്വദേശിയായ സുരീന്ദർ എന്ന ജവാനാണ് കൊലപാതകങ്ങൾ നടത്തിയത്. ഇയാളുടെ ഭാര്യ ലാവണ്യയും സഹപ്രവർത്തകനായ രാജേഷ് കഖാനിയും തമ്മിൽ അവിഹിന ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്നാണു സൂചന.
അടുത്തടുത്ത ക്വാർട്ടേഴ്സുകളിലാണ് രാജേഷിന്റെയും സുരീന്ദറിന്റെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ഭാര്യ ലാവണ്യയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സുരീന്ദർ സമീപത്തെ വീട്ടിലെത്തി രാജേഷിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിനിടെ രാജേഷിന്റെ ഭാര്യ ശോഭ എത്തി. ഇവരെയും സുരീന്ദർ വെടിവച്ചു കൊലപ്പെടുത്തി.
പ്രദേശവാസികൾ അറിയിച്ചതനുസരിച്ചെത്തിയ പോലീസ് സുരീന്ദറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
