ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇരുപത് ദിവസം പിന്നിടുമ്പോൾ, ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും ശ്വാസകോശത്തിലെ തടസ്സത്തിനുള്ള ചികിത്സ നൽകി വരികയാണെന്നുമാണ് സൂചന. എയിംസ് ആശുപത്രിയിലെ വിദഗ്ധഡോക്ടർമാർ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിയ്ക്കുന്നുണ്ട്. ജയലളിത കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരമുൾപ്പടെയുള്ള വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഒ പനീർശെൽവം നടപടി തുടങ്ങി. നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെന്നൈ അപ്പോളോ ആശുപത്രിയിൽ ജയലളിതയെ സന്ദർശിക്കാനെത്തും.