തമിഴ്നാട്ടിൽ നിന്ന് മൈസുരിലേക്ക് കുടിയേറിയ അയ്യങ്കാർ കുടുംബത്തിലെ ജയറാം വേദവല്ലി ദമ്പതികൾക്ക് 1948 ഫെബ്രുവരി 24ന് ഒരു പെൺകുട്ടി പിറന്നു. കോമളവല്ലിയെന്ന് പേര് നൽകിയെങ്കിലും അമ്മു എന്നായിരുന്നു സ്നേഹത്തോടെ അച്ഛനമ്മാമാർ അവളെ വിളിച്ചത്.
മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്ന മുത്തശ്ശൻ, രാജാവിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർത്ത് വിളിച്ച ജയലളിത എന്ന പേരിലാണ് പിന്നീട് ആ കുട്ടിയെ ലോകം അറിഞ്ഞത്. രണ്ടാം വയസിൽ അച്ഛൻ മരിച്ചതാണ് ജയലളിതയുടെ ജീവിതത്തിലുണ്ടായ ആദ്യതിരിച്ചടി. ഇതോടെ മക്കളുമായി വേദവല്ലി ചെന്നൈയിലേക്ക് താമസം മാറ്റി. സന്ധ്യ എന്ന പേരിൽ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ വേദവല്ലി തന്നെയാണ് ജയലളിതക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. 1961 പുറത്തിറങ്ങിയ ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ എപ്പിസിലിൽ ആണ് ജയലളിത ആദ്യമായി അഭിനയിച്ചത്.
1965 ൽ പുറത്തിറങ്ങിയ വെണ്ണിറൈ ആടൈയിലെ നായികയെ തമിഴ്നാട്ടുകാർക്ക് ഇഷ്ടപ്പെട്ടതോടെ ജയലളിതയുടെ തലവര തെളിഞ്ഞു. എംജിആറിന്റെ നായിക ആയതോടെ ആ ജിവിതം മറ്റൊരുവഴിക്ക് ഒഴുകാൻ തയ്യാറെടുക്കുകയായിരുന്നു. 28 ചിത്രങ്ങളിലാണ് ഇരുവരും ജോഡികളായത്.
1982ൽ എംജിആർ തന്നെ ജയലളിതയെ രാഷ്ട്രീയത്തിലേക്കും കൊണ്ടുവന്നു. എംജിആർ വിവാഹിതനായിരുന്നെങ്കിലും എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായി തമിഴകം അംഗീകരിച്ചത് സന്തതസഹചാരിയായിരുന്ന ജയയെയാണ് . സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് രാഷ്ട്രീയ ഉയർച്ചകൾ ഒന്നൊന്നായി അവർ സ്വന്തമാക്കിയത്. എന്നാൽ ഉയർച്ചകൾ മാത്രമുണ്ടായിരുന്നതല്ല അവരുടെ ജീവിതം .
ഭരണത്തിന്റെ ആദ്യകാലങ്ങളിൽ സ്വജനപക്ഷപാതിയായ , ആഡംബര ഭ്രമമുള്ള അഴിമതിക്കാരിയെന്ന് ആരോപണമുള്ള ജയലളിതയെയാണ് ജനം കണ്ടത്. എന്നാൽ വീഴ്ചകളിൽ നിന്ന് ജയലളിത പാഠം പഠിച്ചു. ഉപദ്രവിച്ചവരെ അതിലും രൂക്ഷമായി വേട്ടയാടി , എതിർസ്വരങ്ങളെ അടിച്ചൊതുക്കി. ഇന്ന് ജയലളിത തമിഴകത്തിന് സർവാദരണീയായ അമ്മയാണ്.
ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നു, പെട്ടെന്നൊരു ദിവസം തമിഴകത്തെ അനാധമാക്കി എംജിആർ കടന്നുപോയതുപോലെ അമ്മയും യാത്രയായി. അതേ ചോദ്യം തമിഴകം ആവർത്തിക്കുന്നു. സൊല്ലാമെ പോയിട്ടാളോ, ഇനി നാങ്കള്ക്ക് യാർ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 12:33 AM IST
Post your Comments