ചെന്നൈ: എ ഐ എ ഡി എം കെ പ്രവര്‍ത്തകനും കടുത്ത ജയലളിത ആരാധകനുമായ ആള്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നൈ എയര്‍പോര്‍ട്ട് ഏരിയയ്‌ക്ക് സമീപം താമസിക്കുന്ന മുത്തുസ്വാമി(47) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അപ്പോളോ ആശുപത്രയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥി സംബന്ധിച്ച് കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്ന മുത്തുസ്വാമി രണ്ടുതവണ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ഒരു വിവരവും ആശുപത്രി പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഭാര്യയും മക്കളും പറഞ്ഞെങ്കിലും മുത്തുസ്വാമി അത് കേള്‍ക്കാന്‍ തയ്യാറായില്ല. അതിനുശേഷം മുത്തുസ്വാമി കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും വീണ്ടു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുത്തുസ്വാമിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മുത്തുസ്വാമി മരിച്ചതെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.