മുഖ്യമന്തിയുടെ വസതിക്ക് കനത്ത പോലീസ് സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ആശുപത്രിയില്‍ ജയലളിതയെ കിടത്തിയിരിക്കുന്ന ബ്ലോക്കില്‍ നിന്നും എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും പോയസ് ഗാര്‍ഡനിലേക്കുള്ള വഴി ഒഴിപ്പിച്ച് പോലീസിനെ ഇരുവശത്തും വിന്യസിച്ചിട്ടുണ്ട്. ഒരു വാഹന വ്യൂഹത്തിന് കടന്ന് പോകാവുന്ന രീതിയിലാണ് വഴി ഒരുക്കിയിരിക്കുന്നത്.    നിയമസഭ സ്പീക്കര്‍ അല്‍പ്പസമയത്തിനകം ഗവര്‍ണറെ കാണുമെന്നാണ് വിവരം.