ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവശേപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

രാത്രി പത്ത് മണിയോടെയാണ് ആശുപത്രിയില്‍ എത്തിച്ച മുഖ്യമന്ത്രിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഒരു ദിവസത്തെ നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.