ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയുമായി ഐആര്‍എസ് ഉദ്യോഗസ്ഥന്‍. കസ്റ്റംസ് ആന്റ് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറായ ബാലമുരുഗനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും തമിഴ്‌നാട് ഗവര്‍ണറുടെയും മൗനം സംശയാസ്പദമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ജയലളിതയെ വിദേശത്ത് കൊണ്ട് പോകാന്‍ അപ്പോളോ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി കോടതി ജൂലൈ നാലിന് പരിഗണിക്കാനായി മാറ്റിവച്ചു
