ജിദ്ദ: ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. ഈ മാസം ഇരുപത്തിയാറു വരെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടരും. അതേസമയം, മദീനയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിക്കും. കഴിഞ്ഞ ഇരുപത്തി നാലാം തിയ്യതിയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചത്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ അമ്പത്തിണ്ണായിരത്തോളം പേര്‍ ഇതിനകം മദീനയില്‍ എത്തി. മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് നാളെ അവസാനിക്കും. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കുകയും ചെയ്യും. ബംഗലൂരു, ഗയ, കൊല്‍ക്കത്ത, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും ആറു വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം തീര്‍ഥാടകര്‍ ഇന്ന് ജിദ്ദയിലെത്തും. 215 വിമാനങ്ങള്‍ മദീനയിലെക്കും 236 വിമാനങ്ങള്‍ ജിദ്ദയിലേക്കുമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഈ മാസം 26 വരെ ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് തുടരും.നാളെ ജിദ്ദയിലെത്തുന്ന സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഈ മാസം 13 നാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുപ്പത്തിയൊമ്പത് സര്‍വീസുകള്‍ ജിദ്ദയിലേക്ക് നടത്തും. ജിദ്ദ വഴി വന്നവര്‍ മദീനയില്‍ നിന്നും മദീനയില്‍ എത്തിയവര്‍ ജിദ്ദയില്‍ നിന്നുമാണ് ഹജ്ജ് കഴിഞ്ഞു മടങ്ങുക.
