ലണ്ടന്‍: ഒരു വർഷത്തിനകം ബ്രിട്ടണിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും താൻ പ്രധാനമന്ത്രിയാകുമെന്നും ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വീണ്ടുമൊരു ഇടക്കാല തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നതെന്നും അങ്ങനെ വന്നാല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി താന്‍ പ്രധാനമന്ത്രിയാകുമെന്നുമാണ് കോര്‍ബിന്‍ പ്രഖ്യാപിച്ചത്.

ഈ വർഷം ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലതെ വരികയും 30 സീറ്റുകൾ അധികം നേടി ലേബർ പാർട്ടി വന്‍ മുന്നേറ്റം നടത്തുകയും ചെയ്തപ്പോള്‍ ഡിസംബറിന് മുമ്പ് താന്‍ പ്രധാനമന്ത്രിയാകുമെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കോർബിൻ 12 മാസത്തിനുള്ളിൽ ബ്രിട്ടണിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്.
