ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മാർച്ച് 22ന് കാണാതായ ജസ്നയെക്കുറിച്ച്, 60 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഒരു വിവരവും കിട്ടിയിട്ടില്ല. കേരളത്തിനകത്തും പുറത്തും മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരുംകണ്ടില്ല.