കവി ജിനേഷ് മടപ്പളളി അന്തരിച്ചു
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പളളി (36)യെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒഞ്ചിയം യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, ഇടങ്ങള്‍, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ എന്നിവയാണ് ജിനേഷിന്റെ കവിതാ സമാഹരങ്ങള്‍. കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
