പെരുമ്പാവൂർ: ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്. ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിനു സാമ്യമുണ്ട്. എന്നാൽ ഇയാൾ പ്രതിയാണെന്നു ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും കൂടുതൽ അന്വേഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.