കൊച്ചി: ഗോവിന്ദച്ചാമിയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് പെരുമ്പാവൂരിലെ ജിഷയുടെ അമ്മ രാജേശ്വരി. അപരാധികളെ വിട്ടയക്കുന്നത് കൂടുതല്‍ ജിഷമാരെയും സൗമ്യമാരെയും സൃഷ്ടിക്കും.
പെരുമ്പാവൂരിലെ വീട്ടില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഓര്‍മകളില്‍ വിതുമ്പുകയാണ് അമ്മ രാജേശ്വരി ഇപ്പോഴും. ജിഷ നേരിട്ട പോലുള്ള മൃഗീയ പീഡനം ഏറ്റാണ് സൗമ്യയും കൊല്ലപ്പെട്ടത്. സൗമ്യയെയും മകളായി കാണുന്ന രാജേശ്വരി അതുകൊണ്ട് തന്നെ വിധി കേള്‍ക്കാന്‍ രാവിലെ മുതല്‍ ടിവിക്ക് മുന്നിലായായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിധി വന്നപ്പോള്‍ നിരാശ.
ഗോവിന്ദച്ചാമിയ്ക്ക് തൂക്കൂകയര്‍ ഉറപ്പാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.
