കോഴിക്കോട്: ജിഷ്ണുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്രത്തെ സമീപിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങളൊന്നും ഇനിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ വളയത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായാണ് അച്ഛന്‍ അശോകന്‍ ഡിജിപി സെന്‍കുമാറിനെ കണ്ടത്. നേരത്തെ മുഖ്യമന്ത്രിയെ കണ്ടപ്പോഴും കുടുംബം ഇതേ ആവശ്യമുന്നയിച്ചിരുന്നു. മാത്രമല്ല സര്‍ക്കാരിന് നല്‍കിയ പരാതികളില്‍ അനുകൂലമായ ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കുടുംബം കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

അടുത്ത മാസം 3 ന് ജിഷ്ണു കേസ് സുപ്രീംകോടതി പരഗിണിക്കുന്നുണ്ട്. അതിന് ശേഷമാകും നടപടികള്‍. കേന്ദ്രത്തെ സമീപിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി മുഖ്യമന്ത്രിയെ കാണാനും കുടുംബം ആലോചിക്കുന്നുണ്ട്.