ദില്ലി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയര്‍മാൻ കൃഷ്ണദാസിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാനുള്ള ജിഷ്ണു പ്രണോയുടെ അമ്മ മഹിജയുടെ അപേക്ഷയും ഇന്ന് സുപ്രീംകോടതിയിലെത്തും. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറൽ മുകുൾ റോത്തക്കി ഹാജരാകും. ജിഷ്ണു പ്രണോയിന്‍റെ അമ്മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും കോടതിയിലെത്തും.