കൊച്ചി: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നടത്തി ഉദ്യോഗാർത്ഥികളിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെന്ന പരാതിയിൽ കമ്പനി ഉടമകളും ജീവനക്കാരുമടക്കം നാല് പേരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി എം ജി റോഡിലും കലൂരിലുമടക്കം പ്രവർത്തിച്ചിരുന്ന ഓവർസീസ് എഡ്യുക്കേഷൻ പ്ളേയ്സ്മെന്‍റ് സ‍ർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനിയുടെ ഡയറക്ടർമാരടക്കമാണ് പിടിയിലായത്.

കമ്പനിയുടെ ഡയറക്ടർമാരായ കോഴിക്കോട് സ്വദേശി അരുൺദാസ്, പാലക്കാട് തത്തമംഗലം സ്വദേശിനി ചിത്ര നായർ,കോയമ്പത്തൂർ സ്വദേശി ശാസ്ത കുമാർ, കണ്ണൂർ മട്ടന്നൂർ സ്വദേശി വിഷ്ണു എന്നിവരെ വിവിധ പരാതികളിലാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ഉദ്യോഗാർത്ഥികളിൽ നിന്നാണ് പത്ത് കോടി രൂപ ഇവർ തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.