കൃത്യമായ ആസൂത്രണത്തോടെ ഐ.എസിനെ തുരത്തി കിഴക്കന്‍ മേഖലയില്‍ സേന വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇറാഖിലെ ഐ.എസിന്‍റെ അവസാന ശക്തികേന്ദ്രമായ മൊസൂളിനെ എല്ലാ ഭാഗത്ത് നിന്നും വളയുകയാണ് സഖ്യസേന. 5000ത്തോളം ഐ.എസ് തീവ്രവാദികള്‍ മൊസൂള്‍മേഖലയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മൊസൂളിന് അഞ്ചോ ആറോ കിലോമീറ്റര്‍ അടുത്തെത്തി കഴിഞ്ഞുവെന്ന് കമാണ്ടര്‍ അബ്ദല്‍ ഹാനി അല്‍ അസാദി വ്യക്തമാക്കി. സഖ്യസേനയുടെ അടുത്ത നീക്കത്തെ കുറിച്ചും പാരിസ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഐ.എസിനെതിരായ പോരാട്ടത്തിലെ അടുത്തഘട്ടത്തിനായി ഒരുങ്ങാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലോന്ദും ആഹ്വാനം ചെയ്തു. ഏറെ കാത്തിരുന്ന സമാധാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മൊസൂളിന് ശേഷം സിറിയയിലെ റഖയായിരിക്കും ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്‌ടന്‍ കാര്‍ട്ടനും സ്ഥിരീകരിച്ചു. അതിനിടെ മൊസൂളില്‍ നിന്നുള്ള പലായനവും തുടരുകയാണ്. ഐ.എസ് മനുഷ്യമതിലില്‍ പ്രതിരോധം തീര്‍ക്കുമോ എന്ന ആശങ്കയുമായി ഐക്യരാഷ്‌ട്രസഭ. 15 പേരുടെ മൃതദേഹങ്ങള്‍ നദിയില്‍നിന്ന് കണ്ടെടുത്തു. ഇവരെ മനുഷ്യമതിലായി ഉപയോഗിച്ചോ എന്നാണ് സംശയം.
