ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസിന്റെ തീരുമാനം ഏക കണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി 

ചെങ്ങന്നൂർ: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് കേരള കോൺഗ്രസിന്റെ തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ്.കെ.മാണി എം.പി. എല്ലാ അഭിപ്രായങ്ങളും ചർച്ച ചെയ്യുമെന്നും ജോസ് കെ.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉച്ചക്ക് ശേഷം കോട്ടയത്ത് നടക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർണ്ണായക പ്രഖ്യാപനം വേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. 

ഉന്നതാധികാരസമിതിയിൽ മാണി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കി മുന്നോട്ട് പോകാൻ സാധ്യതയില്ല. ഇന്നലെ പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയെ കെ എം മാണി ഇതിനോടകം വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞു