താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ജോസ് മാവേലി
കൊച്ചി: ജനസേവാ ശിശുഭവനില് ഒന്നര വര്ഷം മുമ്പ് നടന്ന പീഡനം മറച്ചുവച്ചതിന്റെ പേരില് അറസ്റ്റിലായ ജോസ് മാവേലി പ്രതികരണവുമായി രംഗത്ത്. താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അറസ്റ്റ് തന്നോടുള്ള പക പോക്കലാണെന്നും ജോസ് മാവേലി പ്രതികരിച്ചു. ബിജു പ്രഭാകറും ശിശുക്ഷേമ സമിതിയും തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്ക്കുകയാണെന്നും ജോസ് മാവേലി പറഞ്ഞു.
അതേസമയം ജനസേവാ ശിശുഭവനിലെ അഞ്ച് പെണ്കുട്ടികളെ ഒന്നവര വര്ഷം മുമ്പ് അന്ന് അവിടുത്തെ അന്തേവാസിയായിരുന്ന ആള് പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതിരുന്നതിനാണ് ശിശുഭവന്റെ ചെയര്മാനായ ജോസ് മാവേലിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്ക്കെതിരെ പോക്സോ ചുമത്തിയതായും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. മനുഷ്യക്കടത്തിനും ജോസ് മാവേലക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഒന്നര വര്ഷം മുമ്പ് ജനസേവാ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസി പീഡിപ്പിച്ചിരുന്നു. അന്ന് അയാള്ക്ക് പ്രായപൂര്ത്തിയായിരുന്നില്ല. ഒന്നര വര്ഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം കുട്ടികള് ജോസ് മാവേലിയോടും റോബിന് എന്ന ശിശുഭവനിലെ ജീവനക്കാരനോടും പറഞ്ഞിരുന്നു.
