ദില്ലി: ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടാന്‍ ശ്രമിച്ച മുന്‍ ബിബിസി ജേര്‍ണലിസ്റ്റ് വിനോദ് വര്‍മ്മ അറസ്റ്റില്‍. ദില്ലിയിലെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് വിനോദിനെ അറസ്റ്റ് ചെയ്യുന്നത്. സെക്സ് ടേപ്പുകളുടെ കാര്യം പറഞ്ഞ് ചത്തീസ്ഗര്‍ ബിജെപി മന്ത്രി കുമാറില്‍ നിന്ന് പണം തട്ടാനാണ് വിനോദ് ശ്രമിച്ചത്.

കുമാറിന്‍റെ നിരവധി സെക്സ് ടേപ്പുകള്‍ വിനോദിന്‍റെ കൈയ്യില്‍ ഉണ്ടെന്നാണ് കരുതുന്നത്. വിനോദിന്‍റെ താമസസ്ഥലത്ത് നിന്ന് 500 ഓളം സിഡികള്‍ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിന് ശേഷം വിനോദിനെ ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തു. എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് അമര്‍ ഉജ്ജ്വലയില്‍ ഡിജിറ്റല്‍ എഡിറ്ററായും പിന്നീട് ബിബിസിയിലും ജോലി ചെയ്തിരുന്നു.