കോഴിക്കോട്: സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണമെന്ന ചോദ്യവുമായി നടന്‍ ജോയ് മാത്യു. ഹാദിയ വിഷയം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ.എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത നിങ്ങളുടേയോ?