ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം തടയാനുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ നിലനിൽക്കില്ലെന്ന് ചെലമേശ്വർ. 

ദില്ലി: ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം തടയാനുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജസ്റ്റിസ് ജോസഫ് സുപ്രീംകോടതിയിൽ എത്തണമെന്നാണ് ആഗ്രഹം. കൊളീജിയം തീരുമാനം അംഗീകരിച്ച്, ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് വീണ്ടും ശുപാർശ അയക്കണം എന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. 

കേന്ദ്രസർക്കാരിന്‍റെ എതിർപ്പുകൾ നിലനിൽക്കില്ലെന്ന് കാട്ടി മെയ് 15 ന് ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നതായും ചെലമേശ്വർ പറഞ്ഞു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസ് ആകുന്നത് തടയാൻ കേന്ദ്രം ശ്രമിക്കുമെന്ന് കരുതുന്നില്ല. ഹിറ്റ്ലറുടെ ഭരണവും അടിയന്തരാവസ്ഥയും ഒന്നും സ്ഥിരമായിരുന്നില്ല. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ഘട്ടവും സ്ഥിരമല്ല, അത‌ും മാറും- ചെലമേശ്വര്‍ പറഞ്ഞു.