ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

First Published 5, Mar 2018, 6:15 AM IST
Justice D Sreedevi passes away
Highlights
  • 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു.

കൊച്ചി:  മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവ് (80) അന്തരിച്ചു. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത്് കേരളാ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്നു.  

കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി കലൂരിലെ വസതിയിലായിരുന്നു അന്തം. സംസ്‌കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍. 

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഡി.ശ്രീദേവി തിരുവനന്തപുരം ലോ കോളേജില്‍ നിന്നാണ്് നിയമ ബിരുദം നേടിയത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടു. 1992 -ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997 ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിതയായി. 

2001 ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ല്‍ വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷയായി. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.


 

loader