ദില്ലി: ജസ്റ്റിസ് ജഗദിഷ് സിങ് കെഹാര്‍ ഇന്ത്യയുടെ നാല്‍പ്പത്തിനാലാമത് ചീഫ് ജസ്റ്റിസാകും. അടുത്ത വര്‍ഷമാദ്യം ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ സ്ഥാനമൊഴിയുന്നതോടെയാണ് ജസ്റ്റിസ് ജഗദിഷ് സിങ് കെഹാര്‍ ചീഫ് ജസ്റ്റിസാകുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ സിഖ് വംശജനാണ് ജസ്റ്റിസ് ജെ എസ് കെഹാര്‍. 2017 ജനുവരി നാലിനാണ് ജസ്റ്റിസ് ജെ എസ് കെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കുക. 2017 ഓഗസ്റ്റ് നാലാം തീയതി വരെയായിരിക്കും ജസ്റ്റിസ് ജെ എസ് കെഹാര്‍, ചീഫ് ജസ്റ്റിസായി തുടരുക. ജനുവരി മൂന്നുവരെയാണ് നിലവിലെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ കാലാവധി.