അഭിമന്യുവിനെ കൊന്നവരെ മുസ്ലീംങ്ങളായി കാണാനാവില്ല. മുസ്ലീം പേരുള്ളത് കൊണ്ടുമാത്രം ഒരാൾ മുസ്ലീമാവുന്നില്ല.
കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസ് കെമാൽ പാഷ. കലാലയ രാഷ്ട്രീയം അപകടകാരിയാണെന്നും രാഷ്ട്രീയം കളിക്കാനുള്ള കളരിയല്ല കലാലയമെന്നും കെമാൽ പാഷ പറഞ്ഞു.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗ്ഗീയത വർഗ്ഗീയത തന്നെയാണ്. വർഗ്ഗീയത രാഷ്ട്രീയത്തിൽ കലരുമ്പോഴാണ് കലാലയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകനെ കൊന്നവരെ മുസ്ലീംങ്ങളായി കാണാനാവില്ല. മുസ്ലീം പേരുള്ളത് കൊണ്ടുമാത്രം ഒരാൾ മുസ്ലീമാവുന്നില്ല. അഭിമന്യുവിന്റെ കൊലപാതകം വേദനിപ്പിക്കുന്നതും ദുഖിപ്പിക്കുന്നതുമാണെന്നും കെമാൽ പാഷ പറഞ്ഞു.
