തമിഴ്നാട്ടിൽ മാറ്റത്തിനായുള്ള ആഗ്രഹം പ്രകടം ആണ്.ഡിഎംകെയെ എതിർക്കുന്നവരുടെ വോട്ട് NDAയ്ക്കാകും എന്നാണ് വിശ്വാസം
;ചെന്നൈ: lതമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ് എക്സ് - ഫാക്ടർ ആണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.അണ്ണാമലൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിജയ് നന്നായി വോട്ട് പിടിക്കും.ഏറെ ആരാധകർ ഉള്ള നടനും വിശ്വസിക്കാനാകുന്ന നായകനുമാണ് അദ്ദേഹം . തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാം. തമിഴ്നാട്ടിൽ മാറ്റത്തിനായുള്ള ആഗ്രഹം പ്രകടം ആണ്.ഡിഎംകെയെ എതിർക്കുന്നവരുടെ വോട്ട് NDAയ്ക്കാകും എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു
ഇത് തന്‍റെ തെരഞ്ഞെടുപ്പ് അല്ലെന്നും അണ്ണാമലെ പറഞ്ഞു.താന്‍.മത്സരിക്കാത്തതിൽ പ്രവർത്തകർ നിരാശരെന്നത് സത്യമാണ് പക്ഷേ പ്രചാരകൻ ആകാൻ ആണ് പാർട്ടി പറഞ്ഞത്.തന്‍റെ തെരഞ്ഞെടുപ്പ് നാളെ വന്നേക്കാം.തമിഴ്നാട്ടിൽ മൂഡ് മാറിയെന്നും കെ.അണ്ണാമലൈ പറഞ്ഞു. അവസാന രണ്ടാഴ്ച ചിത്രം മാറി.ഭരണവിരുദ്ധ വികാരം ശക്തമായി.ഡിഎംകെ എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് ജനം ചിന്തിക്കുന്നത്.പല പാർട്ടികളുടെയും വോട്ട് വിഹിതം കുറയും.വിജയികൾക്ക് 45 ശതമാനം വോട്ട് കിട്ടുന്ന പതിവ് മാറും.NDA അധ്വാനിച്ചതിന്റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.തമിഴ്നാടിനോട് മോദിയുടെ സ്നേഹം ജനത്തിന് അറിയാം
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ കാര്യം നോക്കിയാൽ മതി സ്റ്റാലിനൊപ്പം വേദി പങ്കിടാതെ എന്ത് സന്ദേശം ആണ് നൽകിയത്? കോയമ്പത്തൂരിൽ ഉണ്ടായിട്ട് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയില്ല അത്രയും ഗൗരവമേ രാഹുൽ തെരഞ്ഞെടുപ്പിന് നൽകുന്നുള്ളൂ സ്വന്തം കാര്യം നോക്കിയിട്ട് ബിജെപിയെ ഉപദേശിച്ചാൽ മതിയെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു


