Asianet News MalayalamAsianet News Malayalam

"രാജിവച്ച നടിമാര്‍ കുഴപ്പക്കാര്‍, ഇതിനോടൊന്നും പ്രതികരിക്കരുത്"; ഗണേഷിന്‍റെ ശബ്ദരേഖ പുറത്ത്

  •  അമ്മയിൽ നിന്നും രാജിവെച്ച നടിമാരെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരെയും വിമർശിക്കുന്ന ഗണേഷ്കുമാറിന്‍റെ ശബ്ദരേഖ 
k b ganeshkumar against 4 actress of amma
Author
First Published Jun 30, 2018, 1:25 PM IST

കൊച്ചി : താരസംഘടന അമ്മയിൽ നിന്നും രാജിവെച്ച നടിമാരെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരെയും വിമർശിക്കുന്ന കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ ശബ്ദരേഖ പുറത്ത്. രാജിവെച്ചവർ അമ്മയിൽ കുഴപ്പം ഉണ്ടാക്കുന്നവരാണെന്നും ടിവിയിൽ പേര് വരാനാണ് രാഷ്ട്രീയക്കാർ ഇവരെ പിന്തുണക്കുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. അമ്മ ഭാരവാഹിയായ ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 

അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. ഇവര്‍ അമ്മയോട് ശത്രുത പുലർത്തുന്നവരാണ്. അമ്മയിൽ കുഴപ്പം സൃഷ്ടിക്കുന്നവരാണ്. സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല. ഇതിനോടൊന്നും പ്രതികരിക്കരുത്. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 

പിന്നെ ചില രാഷ്ട്രീയനേതാക്കൾ അവരുടെ പേര് ടിവിയിൽ കാണിക്കാൻ വേണ്ടി,ആളാകാൻ വേണ്ടി അവർക്കൊപ്പം നിന്ന് പറയുന്നു. ഇവർക്കൊന്നും രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ല. അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios