,തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഡീലെന്ന്  സംശയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

എറണാകുളം: പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം ബിജെപി ധാരണപായുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.വരുംദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്.തീയതി പ്രഖ്യാപിച്ച അതിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹത ആരോപണം അദ്ദേഹം ആവർത്തിച്ചു .കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല.ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു.ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചന

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാം കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർത്ഥികളാണ്.സീറ്റ് കിട്ടാത്തവർക്ക് കെസിയുടെ ഉറപ്പുമുണ്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാത്തവരാകും സർക്കാർ വന്നാൽ പ്രധാന സ്ഥാനങ്ങളിൽ എത്തുക.മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി.സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു