പനി പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പ്രത്യേക സംഘം രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംഘം വീടുകളില്‍ പോയി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പുന്നശ്ശേരി സ്വദേശി ഗോവിന്ദൻകുട്ടിയാണ് പനി ബാധിച്ച് മരിച്ചത്.