ഇടുക്കി: എം.എം മണിക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. തുടര്‍ച്ചയായി മുന്നണി മര്യാദ ലംഘിക്കുന്നെന്നും പരസ്യമായി പുലയാട്ട് നടത്തുകയാണ് മന്ത്രിയെന്നും ശിവരാമന്‍ പറഞ്ഞു.
കക്കൂസ് ടാങ്കിന് മുഖം കൊടുക്കുന്നതിന് തുല്യമാണ് എം.എം മണിക്ക് മുഖം നല്‍കുന്നതെന്ന് പറയുന്നില്ലെന്നും ശിവരാമന്‍. ഇതേ നിലപാട് സിപിഎം ഇടുക്കി നേതൃത്വത്തിനുണ്ടോ എന്ന് ജയചന്ദ്രന്‍ പറയണമെന്നും ശിവരാമന്‍ പറഞ്ഞു.
10 ന് നെടുങ്കണ്ടത്ത് ആരംഭിച്ച സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് മുമ്പ് തന്നെ സിപിഎമ്മിനെയും മന്ത്രി എം .എം മണിയെയും ശിവരാമന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐയെ ഒറ്റുകാരായും കൈക്കൂലിക്കാരായും ചിത്രീകരിക്കാനാണ് മണി ശ്രമിക്കുന്നതെന്ന് ശിവരാമന്‍ ആരോപിച്ചിരുന്നു.
