എംഎൽഎ വികെ ശശിക്കെതിരെയും വനിതാ നേതാവിന്റെ പരാതി പൂഴത്തിവച്ചതിന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് കെ മുരളീധരൻ എംഎൽഎ. വികെ ശശിക്കെതാരായ പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല പൊലീസാണെന്നും കെ.മുരളിധരൻ എംഎൽഎ പറഞ്ഞു.പ്രതിപക്ഷ എംഎൽഎയെ അറസ്റ്റ് ചെയ്ത സർക്കാർ രണ്ട് നീതിയാണ് നടപ്പാക്കുന്നതെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: എംഎൽഎ വികെ ശശിക്കെതിരെയും വനിതാ നേതാവിന്റെ പരാതി പൂഴത്തിവച്ചതിന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് കെ മുരളീധരൻ എംഎൽഎ. വികെ ശശിക്കെതാരായ പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല പൊലീസാണെന്നും കെ.മുരളിധരൻ എംഎൽഎ പറഞ്ഞു.പ്രതിപക്ഷ എംഎൽഎയെ അറസ്റ്റ് ചെയ്ത സർക്കാർ രണ്ട് നീതിയാണ് നടപ്പാക്കുന്നതെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ മാസം 14-നാണ് ഷൊര്‍ണൂര്‍ എംഎൽഎ പികെ ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകി. സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നതായതോടെ പണം നൽകി ഒതുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോൾ എംഎൽഎയിൽ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ സംസ്ഥാനത്ത് നേതാക്കൾക്ക് പരാതി അയച്ചു. പിബിയിൽ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇന്നലെ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.
