തിരുവനന്തപുരം: കോൺഗ്രസിനകത്തെ വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ. ചരിത്രം പറഞ്ഞ് കോൺഗ്രസുകാർ പരസ്പരം പടനയിക്കേണ്ട. ശത്രുപക്ഷത്തേക്കാണ് പടനയിക്കേണ്ടത്. പാർട്ടിക്കകത്ത് സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിച്ചിട്ടുണ്ട്. ഞാനടക്കം പല വേഷങ്ങളും കെട്ടിയിട്ടുണ്ട്.അതിൽ ഏറ്റവും കൂടുതൽ പരുക്ക് പറ്റിയത് തനിക്കാണെന്നും മുരളീധരൻ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന വാദ-പ്രതിവാദങ്ങളുടെ പശ്ചാത്തിലാണ് മുരളീധരന്‍റെ പ്രസ്താവന. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണകാരനെ രാജിവയ്പ്പിക്കുന്നതിനെ ആന്‍റണി എതിര്‍ത്തിരുന്നു എന്ന വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്‍റ് എംഎം ഹസനാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.