ഡിസിസി പ്രസിഡന്‍റിന്‍റെ അനുമതിയോടെയാണ് താൻ എത്തിയതെന്ന് കെ.മുരളീധരൻ
എറണാകുളം: കോണ്‍ഗ്രസ് വിട്ട കെ വി തോമസിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളീധരൻ.മുരളീധരന്‍റെ വരവ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതൃത്വം ഡിസിസിയെ ബന്ധപ്പെട്ടിരുന്നു മുരളീധരൻ വന്നാൽ കരിങ്കൊടി കാട്ടുമെന്നും ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നല്‍കിയിരുന്നു പാർട്ടിയെ വഞ്ചിച്ചു പുറത്തുപോയ ആളുമായി സഹകരണം പാടില്ലെന്ന് കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു .പ്രശ്നം പരിഹരിക്കാൻ ഡിസിസി നേതൃത്വം കുമ്പളങ്ങിയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നനടത്തി. പ്രവർത്തകരെ ഡിസിസി പ്രസിഡന്‍റെ അനുനയിപ്പിച്ച ശേഷം പരിപാടിക്ക് മുരളീധരൻ എത്തി പാർട്ടി ലൈൻ വിട്ട് ഒന്നും താൻ ചെയ്യില്ലെന്ന് മുരളിധരന്‍ പറഞ്ഞു. കെ വി തോമസ് ഭാര്യയെ കുറിച്ച് എഴുതിയ പുസ്തകത്തിന്‍റെ പ്രകാശനം അദ്ദേഹം നിർവഹിച്ചു
ശശി തരൂർ തെറ്റ് തിരുത്തി വന്നാൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു ഇന്ദിരാഗാന്ധിക്കെതിരായ വിമർശനങ്ങൾ തരൂര്‍ പിൻവലിക്കണം മോദി സ്തുതി അവസാനിപ്പിക്കണം അദ്ദേഹം തെറ്റ് തിരുത്തി വന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ അദ്ദേഹത്തെ മുന്നിൽ നിർത്തി പ്രചാരണം നടത്താനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


