കോണ്‍ഗ്രസ് നേതൃത്വിത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എ. സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷം മാത്രമായി ചുരുങ്ങി. ഒരു സമരം നടത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്നവർ കോൺഗ്രസിലുണ്ട് . ബൂത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ച കാര്യം പോലും പലർക്കും അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം തല്ലിക്കൂട്ടി പ്രതിഷേധം സംഘടിപ്പിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. പ്രതിഷേധം സ്വാഭാവികമായി ജനങ്ങളിൽ നിന്ന് ഉയർന്ന് വരുമെന്നും വി എം സുധീരൻ പറഞ്ഞു.