സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ പിന്തുണച്ച മുന്‍ കായികമന്ത്രി കെ സുധാകരനും അബദ്ധം പിണഞ്ഞു. അഞ്ജുവിനെ അപമാനിച്ച ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന് നാക്കു പിഴച്ചത്. കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ജയരാജനെന്ന് പരിഹസിച്ച കെ സുധാകരന് പക്ഷേ തൊട്ടുപിന്നാലെ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് പുലിവാലുപിടിച്ചത്.
അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മാത്രവുമല്ല, ഇവരെയെല്ലാം ഇപി ജയരാജന്‍ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...
