മംഗളുരു: പ്രകോപനപരമായ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ വീണ്ടും രംഗത്ത്. അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത് നിർത്തിവച്ചിരിക്കുകയാണെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. മംഗളുരുവിൽ നടന്ന പൊതുയോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ വിടുവായത്തം വിളന്പൽ. സിപിഎമ്മുകാർ രാജ്യത്ത് എവിടെ പോയാലും അവരെ തടയാൻ ബിജെപിക്കാർ ഉണ്ടാകുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.