കോഴിക്കോട്: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റ് നിലവറകള്‍ തുറക്കാമെങ്കില്‍ എന്തുകൊണ്ട് ബി നിലവറ തുറന്നു കൂടെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. തുറക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടില്ല.. മോശം കാര്യം രാജകുടുംബം ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. ആചാര അനുഷ്ഠാനങ്ങളുടെ പേരിലാണ് നിലവറ തുറക്കുന്നത് രാജകുടുംബം എതിര്‍ക്കുന്നത്. അതു സംബന്ധിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും കടകംപള്ളി കോഴിക്കോട് പറഞ്ഞു. വി എസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അതേകുറിച്ച് തനിക്കറിയില്ലെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.